ഓഹരി വിപണി കുതിക്കുമോ, കിതയ്ക്കുമോ?

Share the News

ഓ​ഹ​രി സൂ​ചി​ക സ​ര്‍വ​കാ​ല റെ​ക്കോ​ഡ് നി​ല​വാ​ര​ത്തി​ലേ​ക്ക് കു​തി​ച്ച ആ​വേ​ശ​ത്തി​ലാ​ണ് നി​ക്ഷേ​പ​ക​ര്‍. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളെ​യും പ്രാ​ദേ​ശി​ക നി​ഷേ​പ​ക​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ക​ന​ത്ത വാ​ങ്ങ​ലു​ക​ള്‍ക്ക് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത് പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് സൂ​ചി​ക​യെ ന​യി​ച്ചു. ബോം​ബെ സെ​ന്‍സെ​ക്സ് 1739 പോ​യി​ന്‍റും നി​ഫ്റ്റി 523 പോ​യി​ന്‍റും പ്ര​തി​വാ​ര മി​ക​വി​ലാ​ണ്. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് വ്യാ​ഴാ​ഴ്ച മാ​ര്‍ക്ക​റ്റ് അ​വ​ധി​യാ​യി​രു​ന്നു.

എ​ച്ച്ഡി​എ​ഫ്സി ഇ​ര​ട്ട​ക​ള്‍ ഒ​ന്നി​ച്ച​താ​ണ് കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വേ​ഗ​ത പ​ക​ര്‍ന്ന​ത്. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള അ​നു​കൂ​ല വാ​ര്‍ത്ത​ക​ള്‍ വി​ദേ​ശ ഫ​ണ്ടു​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ചു. ഹെ​വി വെ​യ്റ്റ് ഓ​ഹ​രി​ക​ളാ​യ ഇ​ന്‍ഫോ​സി​സ്, ആ​ര്‍ഐ​എ​ല്‍, ടി​സി​എ​സ് എ​ന്നി​വ​യി​ലെ ശ​ക്ത​മാ​യ വാ​ങ്ങ​ല്‍ താ​ത്പ​ര്യം വാ​രാ​ന്ത്യം മു​ന്‍നി​ര സൂ​ചി​ക​ക​ളെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്ലോ​സി​ങ്ങി​ലേ​ക്ക്‌ ന​യി​ച്ചു.

വി​ദേ​ശ ഫ​ണ്ടു​ക​ളി​ല്‍ നി​ന്നു​ള്ള പ​ണ​പ്ര​വാ​ഹ​വും ആ​ഗോ​ള വി​പ​ണി​ക​ളി​ലെ അ​നു​കൂ​ല ത​രം​ഗ​വും വി​പ​ണി നേ​ട്ട​മാ​ക്കി. ബി​എ​സ്ഇ 2.76 ശ​ത​മാ​ന​വും, എ​ന്‍എ​സ്ഇ സൂ​ചി​ക 2.80 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ​വാ​രം ഉ​യ​ര്‍ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യു​ടെ ദീ​ര്‍ഘ​കാ​ല സാ​ധ്യ​ത​ക​ളെ​കു​റി​ച്ച് അ​നു​കൂ​ല നി​ല​പാ​ടി​ലാ​ണ് ഫ​ണ്ടു​ക​ള്‍. തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍സൂ​ണി​ന്‍റെ മു​ന്നേ​റ്റ​വും മാ​ര്‍ക്ക​റ്റി​ന് അ​നു​കൂ​ല​മാ​യി. അ​മെ​രി​ക്ക​ന്‍ മാ​ന്ദ്യം കു​റ​യു​ന്ന സൂ​ച​ന​ക​ള്‍ കു​തി​പ്പി​ന് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍. യു​എ​സ് വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ന്‍റ വി​ല​യി​രു​ത്ത​ലി​ല്‍ ആ​ദ്യ​പാ​ദ​ത്തി​ല്‍ അ​വ​രു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഐ​ടി സൂ​ചി​ക ര​ണ്ട് ശ​ത​മാ​നം ഉ​യ​ര്‍ന്നു. ഓ​ട്ടൊ​മൊ​ബൈ​ല്‍, ക്യാ​പി​റ്റ​ല്‍ ഗു​ഡ്സ് സൂ​ചി​ക​ക​ളും മി​ക​വി​ലാ​ണ്. ബി​എ​സ്ഇ​യി​ല്‍ ആ​റ് ശ​ത​മാ​നം പ്ര​തി​വാ​ര മി​ക​വി​ല്‍ ടാ​റ്റാ മോ​ട്ടേ​ഴ്സ്, സ​ണ്‍ ഫാ​ര്‍മ ഓ​ഹ​രി​ക​ള്‍ തി​ള​ങ്ങി​യ​പ്പോ​ള്‍ അ​ഞ്ച് ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ച് എം​ആ​ൻ​ഡ്എം, ഇ​ന്‍ഫോ​സി​സ് ഓ​ഹ​രി​ക​ളും ക​രു​ത്ത് കാ​ണി​ച്ചു. ഇ​ന്‍ഡ​സ് ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, എ​ല്‍ആ​ൻ​ഡ്ടി, എ​സ്ബി​ഐ, ആ​ക്സി​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​യ​ര്‍ടെ​ല്‍, വി​പ്രോ, ടെ​ക് മ​ഹീ​ന്ദ്ര, ടാ​റ്റാ സ്റ്റീ​ല്‍, ഐ​ടി​സി, ആ​ര്‍ഐ​എ​ല്‍, എ​ച്ച്‌​യു​എ​ല്‍ ഓ​ഹ​രി​ക​ളും പി​ന്നി​ട്ട​വാ​രം മു​ന്നേ​റി.

സെ​ന്‍സെ​ക്സ് മു​ന്‍വാ​ര​ത്തി​ലെ 62,979ല്‍ ​നി​ന്നും തു​ട​ക്ക​ത്തി​ല്‍ 62,860ലേ​ക്ക് ത​ള​ര്‍ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ല​യ​ടി​ച്ച ബു​ള്‍ ത​രം​ഗ​ത്തി​ല്‍ സൂ​ചി​ക റെ​ക്കോ​ഡാ​യ 64,768 പോ​യി​ന്‍റ് വ​രെ ഉ​യ​ര്‍ന്നു. വാ​രാ​ന്ത്യം സെ​ന്‍സെ​ക്സ് 64,718ലാ​ണ്. ഈ ​വാ​രം 65,370ല്‍ ​ആ​ദ്യ പ്ര​തി​രോ​ധം ഉ​ട​ലെ​ടു​ക്കാം. വി​പ​ണി സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന് ശ്ര​മി​ച്ചാ​ല്‍ 63,460-63,200 റേ​ഞ്ചി​ല്‍ സ​പ്പോ​ര്‍ട്ട് പ്ര​തീ​ക്ഷി​ക്കാം.

നി​ഫ്റ്റി സൂ​ചി​ക 18,665 പോ​യി​ന്‍റി​ല്‍ നി​ന്നും കാ​ര്യ​മാ​യ തി​രു​ത്ത​ലി​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഇ​തി​നി​ട​യി​ല്‍ പു​തി​യ ബ​യ്യി​ങ്ങി​ന് ഫ​ണ്ടു​ക​ള്‍ മ​ത്സ​രി​ച്ച​തോ​ടെ സൂ​ചി​ക 18,887ലെ ​റെ​ക്കോ​ഡ് ത​ക​ര്‍ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 19,000 പോ​യി​ന്‍റി​ലെ പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് നി​ഫ്റ്റി 19,201വ​രെ ക​യ​റി. ജൂ​ലൈ ആ​ദ്യ​വാ​രം 19,375-19,560ല്‍ ​പ്ര​തി​രോ​ധ​വും 18,800-18,450 റേ​ഞ്ചി​ല്‍ താ​ങ്ങു​മു​ണ്ട്.

വി​നി​മ​യ വി​പ​ണി​യി​ല്‍ രൂ​പ​യു​ടെ മൂ​ല്യം 82.04ലാ​ണ്. വി​ദേ​ശ ഫ​ണ്ടു​ക​ള്‍ പി​ന്നി​ട്ട​വാ​രം തു​ട​ക്ക​ത്തി​ല്‍ 409 കോ​ടി രൂ​പ​യു​ടെ വി​ല്‍പ്പ​ന ന​ട​ത്തി​യെ​ങ്കി​ലും തു​ട​ര്‍ന്നു​ള്ള മൂ​ന്ന് പ്ര​വ​ര്‍ത്തി ദി​ന​ങ്ങ​ളി​ലാ​യി അ​വ​ര്‍ 20,771 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​രി​ക്കൂ​ട്ടി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ള്‍ 1448 കോ​ടി രൂ​പ​യു​ടെ വി​ല്‍പ്പ​ന​യും 3012 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി.

ഏ​ഷ്യ​യി​ല്‍ ചൈ​ന, കൊ​റി​യ​ന്‍ ഓ​ഹ​രി വി​പ​ണി​ക​ള്‍ നേ​ട്ട​ത്തി​ല്‍ വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ജ​പ്പാ​ന്‍ ഹോ​ങ്കോ​ങ് ഇ​ന്‍ഡ​ക്സു​ക​ള്‍ക്ക് ത​ള​ര്‍ച്ച നേ​രി​ട്ടു. യൂ​റോ​പ്യ​ന്‍ മാ​ര്‍ക്ക​റ്റു​ക​ളും ക​രു​ത്ത് കാ​ണി​ച്ചു. അ​മെ‌​രി​ക്ക​യി​ല്‍ നാ​സ്ഡാ​ക്സ്, ഡൗ​ജോ​ണ്‍സ്, എ​സ് ആ​ൻ​ഡ് പി ​ഇ​ന്‍ഡ​ക്സു​ക​ളും ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ആ​ഗോ​ള വി​പ​ണി​യി​ലെ ഉ​ന്മേ​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ ഈ ​വാ​രം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ക്ക് ശ​ക്തി​യേ​റും.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 74.80 ഡോ​ള​റി​ലെ​ത്തി. ന്യൂ​യോ​ര്‍ക്കി​ല്‍ സ്വ​ര്‍ണ വി​ല ട്രോ​യ് ഔ​ണ്‍സി​ന് 1919 ഡോ​ള​റി​ല്‍ ക്ലോ​സി​ങ് ന​ട​ന്നു.

Leave a Reply

Your email address will not be published. Required fields are marked *