ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 11 പേർ മരിച്ചു

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75 പേരുണ്ടായിരുന്നു. 11 പേരെ മരിച്ച നിലയിലും മൂന്ന് പേരെ ജീവനോടെയും കണ്ടെത്തി. 12പേരെ…

ഗാസയിൽ നാല് ദിവസം വെടിനിർത്തൽ: 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും, 150 തടവുകാരെ ഇസ്രായേലും

ഹമാസുമായുള്ള താത്കാലിക വെടിനിർത്തലിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം. കരാർ പ്രകാരം നാല് ദിവസത്തേക്കാണ് വെടിനിർത്തൽ. ഈ സമയത്തിനുള്ളിൽ 50 ബന്ദികളെ വിട്ടുകിട്ടുമെന്ന് ഇസ്രായേൽ അറിയിച്ചു. പിന്നീട് വരുന്ന ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും അധികം വെടിനിർത്തലുണ്ടാകും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ബന്ദികളെയാണ്…

ഗാസയെ ഇല്ലാതാക്കാന്‍ ഇസ്രയേലിന് പച്ചക്കൊടി കാണിക്കരുത്; ഖത്തര്‍ അമീര്‍

ഗാന ജനതയെ കൊല്ലാന്‍ ഇസ്രയേലിന് സൗജന്യ ലൈസന്‍സ് അനുവദിക്കരുതെന്ന് ഖത്തര്‍ അമീര്‍. ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയ ഗാസ മുനമ്പില്‍ ജനങ്ങളെ നിരുപാധികം ഇല്ലാതാക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് പച്ചക്കൊടി കാണിക്കരുതെന്നും ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേലിനെ നിയന്ത്രിക്കണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു ശൂറ…

നേപ്പാളില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഠ്മണ്ഡുവില്‍ പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. അപകടങ്ങളോ പരുക്കുകളോ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 4.3…

റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത്…

ഗാസയിലെ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 500 പേർ കൊല്ലപ്പെട്ടു

ഗാസാ സിറ്റിയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീട് നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആക്രമണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 80…

മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ്…

പശ്ചിമേഷ്യന്‍ യുദ്ധം പത്താംദിവസത്തിലേക്ക്; ഗാസയില്‍ മുന്നറിയിപ്പുമായി യുഎന്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താംദിവസത്തിലേക്ക്. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പതിനായിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും യുഎന്‍ വ്യക്തമാക്കി. വെള്ളവും ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി. ഗാസാ മുനമ്പില്‍ ജലവിതരണം…

‘പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത’; ഡൽഹിയിൽ കനത്ത ജാഗ്രത

ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി. ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ…

ഓപറേഷൻ അജയ്: ഇസ്രായേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി, സംഘത്തിൽ 9 മലയാളികൾ

ഓപറേഷൻ അജയ് യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ ഒമ്പത് മലയാളികളുമുണ്ട്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരളാ ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു.  ഇസ്രായേലിൽ നിന്നും ഇന്ത്യയിലേക്കുള്ള…