സുധാകരന്റേത് ആർഎസ്എസ് പ്രസ്താവന; കോൺഗ്രസിന്റെ സംഘ്പരിവാർ മുഖം തെളിഞ്ഞു: മന്ത്രി രാജീവ്

സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും സംഘ്പരിവാർ അനുഭാവമുള്ളവരെ നിയമിച്ച ഗവർണർക്ക് പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമർശിച്ച് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവനയാണ്. വിദ്യാഭ്യാസത്തെ വർഗീയതക്ക് ഉപയോഗിക്കുമ്പോൾ കോൺഗ്രസ് കുട പിടിക്കുകയാണ്. വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ…

ഗവർണറേക്കാൾ എതിർക്കേണ്ടത് സർക്കാരിനെ; ഗവർണർക്കെതിരെ കോൺഗ്രസ് സമരത്തിനില്ല: ചെന്നിത്തല

ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്കുചേരില്ല. ജനാധിപത്യത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. പൗരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് താനാണ്.…

പിന്മാറാതെ എസ്എഫ്ഐ ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ച ബാനറുകൾ തിരിച്ചു കെട്ടി എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ നേതൃത്വത്തിൽ രണ്ട് ബാനറുകൾ എസ്എഫ്ഐ ക്യാംപസിനുള്ളിൽ കെട്ടി. മിസ്റ്റർ ചാൻസലർ, ദിസ് ഈസ് കേരള എന്നതാണ് ഒരു ബാനർ. ക്യാംപസിൽ പ്രതിഷധാത്മകമായി എസ്എഫ്ഐ ഗവർണറുടെ…

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ; ധൂർത്തിന് ഒരു കുറവുമില്ലെന്ന് ഗവർണർ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം സേവനം ചെയ്തവർക്ക് വരെ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഗവർണർ ആരോപിച്ചു.  നവകേരള സദസിൽ ലഭിക്കുന്ന…

ഗവർണറുടെ വിമർശനങ്ങളെ മുഖവിലക്ക് എടുക്കുന്നില്ല; കരിങ്കൊടി പ്രതിഷേധത്തെ എതിർത്തിട്ടില്ല: എംവി ഗോവിന്ദൻ

ഗവർണർക്കെതിരായ എസ് എഫ് ഐ പ്രതിഷേധത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നവകേരള സദസിൽ ചാവേറുകളെ പോലെ ചാടിവീണതിനെയാണ് എതിർത്തത്. ഗവർണറുടെ വിമർശനങ്ങളെ മുഖവിലക്ക് എടുക്കുന്നില്ല. കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും എതിർത്തിട്ടില്ല. ആത്മഹത്യാ സ്‌ക്വാഡായി…

ഗവർണർക്കെതിരായ എസ് എഫ് ഐ പ്രതിഷേധം; രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടും

തിരുവനന്തപുരത്ത് ഗവർണക്കെതിരെ എസ് എഫ് ഐ നടത്തിയ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടും. ഗവർണറുടെ കാറിന് മേൽ പ്രതിഷേധക്കാർ ചാടിവീണ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ഗവർണർ വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരും റിപ്പോർട്ട് തേടിയേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ഡൽഹിയിലും…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 33 വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടെണ്ണല്‍ നാളെ

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 114 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെണ്ണൽ നാളെ നടക്കും. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, മൂന്ന് മുൻസിപാലിറ്റി വാർഡുകൾ…

ഷൂ ഏറ് അംഗീകരിക്കാനാകില്ല; നാടിന്റെ വികാരം മനസിലാക്കി യുഡിഎഫ് തെറ്റ് തിരുത്തണം: മുഖ്യമന്ത്രി

നവകേരള ബസിന് നേരെയുണ്ടായ ഷൂ ഏറിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അത് അംഗീകരിക്കാൻ കഴിയില്ല. കെ എസ് യുവിന് പ്രതിഷേധിക്കാൻ നിരവധി കാര്യങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ നടപടിക്കെതിരെ അവർ പ്രതിഷേധിക്കുന്നില്ല. കോൺഗ്രസ് നേതാക്കളുടെ നിർദേശമനുസരിച്ചാണ് നവകേരള സദസിനെതിരെ…

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെ എസ് യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്. . ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന…

തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേൽക്കും. ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയത്തിൽ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. മല്ലു ഭട്ടി വിക്രമാർക്ക തെലങ്കാന ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും.  പൊങ്കുലെട്ടി…