വിരാട് കോലിക്കും അനുഷ്ക ശര്‍മ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 15ന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചെന്ന സന്തോഷ വാര്‍ത്ത കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു, വാമികയ്ക്ക് അനിയനായി അകായ് എത്തിയിരിക്കുകയാണ്.നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’. നിങ്ങള്‍ ഈ അവസരത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കും എന്ന് കരുതുന്നു എന്നും താരം കുറിച്ചു.
കുഞ്ഞിന്‍റെ ചിത്രം ഇരുവരും പങ്കുവെച്ചിട്ടില്ല. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. അനുഷ്ക ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.