അന്തരിച്ച പ്രമുഖ തമിഴ് നടനും, രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ്‌ക്കെതിരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏതോ അജ്ഞാതൻ ചെരുപ്പ് എറിഞ്ഞത്.
ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്നും, തമിഴകത്തിന്റെ ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് ശരിയായില്ലെന്നുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തുന്നു.
വ്യാഴാഴ്‌ച രാത്രി ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജയ് അന്തിമോപചാരം അർപ്പിച്ചത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്യുകയുണ്ടായി. കണ്ണീരോടെയാണ് വിജയ് തന്റെ പ്രിയ സഹോദരന് അന്തമോപചാരം അർപ്പിക്കാൻ എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.