ടൊവിനോ തോമസ് മലയാളത്തിലെ യുവതാരങ്ങളില്‍ മുൻനിരയിലാണ്. നിരവധി ആരാധകരാണ് ടൊവിനോ തോമസിനുള്ളത്. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനും ടൊവിനോയ്ക്ക് സാധിക്കാറുണ്ട്. തന്റെ ഒരു യുവ ആരാധകന് താരം നല്കിയ മറുപടിയാണ് പുതുതായി ചര്‍ച്ചയാകുന്നത്.

താഹ ഹസൂനെന്ന ഇൻസ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ആരാധകൻ. വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റിട്ടാല്‍ താൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തും എന്ന അടിക്കുറിപ്പോടെയായിരുന്നു കൗമാരക്കാരൻ വീഡയോ പോസ്റ്റ് ചെയ്ത്. ഇത് ടൊവിനോയുടെ ശ്രദ്ധയില്‍പെട്ടു. പോയിരുന്ന് പഠിക്ക് മോനേ എന്നായിരുന്നു താരം കമന്റിട്ടത്.
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രതികരണം നേടിയിരുന്നു. നെറ്റ്ഫ്ലിക്സാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ടൊവിനൊയുടെ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സംവിധായകൻ ഡാര്വിൻ കുര്യാക്കോസാണ്.