അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.…
Tag: politics
വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം, ഇടപാടുകൾ പരിശോധിക്കും; തുടർ നടപടികൾ ഉടൻ…
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനും സിഎംആർഎല്ലിനും എതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ. എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. 3 കമ്പനികളുടെയും ഇടപാടുകൾ വിശദമായി പരിശോധിക്കും. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ…
‘പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ, അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ’; പ്രകാശ് രാജ്…
പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍…
‘സംഘി ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല’; ഐശ്വര്യയ്ക്ക് പിന്തുണയുമായി രജനീകാന്ത്…
രജനീകാന്ത് ഒരു സംഘിയല്ല എന്ന മകള്‍ ഐശ്വര്യ രജനീകാന്തിന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അച്ഛനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. പിന്നാലെ സംഘിയെന്ന് പറയുന്നത് മോശം വാക്കാണെന്ന് എന്ന് താരപുത്രി പറഞ്ഞതായി ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ അതില്‍…
മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ
മഹാരാജാസ് കോളേജ് സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15…
മഹാരാജാസ് അനിശ്ചിത കാലത്തേക്ക് അടച്ചു; കത്തിക്കുത്തില്‍ വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ കേസ്…
എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍…
‘അമ്മയും അച്ഛനും വളരെ ഭക്തി ഉള്ളവരായിരുന്നു, അതിൽ നിന്ന് വിട്ടുപോകാൻ പറ്റുന്നില്ല’; ചിത്രയുടെ വീഡിയോ…
ഇത്രയും കാലത്തെ സംഗീത ജീവിതത്തിനിടെ ഒരു വിവാദത്തിലും ഉൾപ്പെടാതെ മുന്നോട്ട് പോയിരുന്ന ഗായികയായിരുന്നു മലയാളികളുടെ അഭിമാനമായ കെ.എസ് ചിത്ര. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിക്രൂരമായ സൈബർ ആക്രമണത്തിനാണ് കെ.എസ് ചിത്ര ഇരയാകുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും…
‘എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരുടെ കെഎസ് യു-ഫ്രട്ടേണിറ്റി സംഘം’; ആരോപണവുമായി യൂണിയൻ ചെയർമാൻ…
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു. പരിക്കേറ്റ യുണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ…
‘അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല’; ഡിജിപിക്ക് പരാതി നൽകി വി ഡി സതീശൻ
അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. നമോ എഗെയ്ൻ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ മതസ്പർഥയുണ്ടാക്കുന്ന പരാമർശങ്ങളാണ്…
ബാരിക്കേഡ് മറികടന്ന് മുന്നോട്ട്, യൂത്ത് കോൺഗ്രസ് നേതാവിനെ വളഞ്ഞിട്ട് തല്ലി പൊലീസ്; ആലപ്പുഴയിൽ സംഘര്‍ഷം
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത്…