
തിരുവനന്തപുരം :ആറ്റിങ്ങലിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ കണ്ണന്റെയും ഗംഗയുടെയും മകൻ അമ്പാടിയെയാണ് (15)വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. സഹോദരി മണിക്കൂറുകൾ ആയിട്ടും അനിയനെ കാണാത്തതിനെ തുടർന്ന് മുറിയിൽ നോക്കിയപ്പോഴാണ് അമ്പാടി തൂങ്ങി മരിച്ചതായി കണ്ടത്.മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അമ്പാടിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനക്കായി വിദേയമാകുമെന്നും പോലീസ് അറിയിച്ചു. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് അമ്പാടി.