മെഡിക്കൽ കോളേജിൽ നിന്നും രോഗികളുടെ സ്പെസിമെനുകൾ മോഷണം പോയി: ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ

Share the News

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളുടെ സ്പെസിമെനുകൾ മോഷണം പോയി. പരിശോധനയ്ക്ക് അയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ആക്രി കച്ചവടക്കാരനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാർ ചേർന്നാണ് പതോളജി ലാബിലേക്ക് ആംബുലൻസിൽ ശരീര ഭാഗങ്ങൾ കൊണ്ടുപോയത്. തുടർന്ന് ലാബിന് സമീപത്തെ കോണിപ്പടിയിൽ ഇറക്കിവെച്ചു. ഇവർ ലാബിൽ പോയി തിരിച്ചുവരുന്നതിനിടയിലാണ് മോഷണം നടക്കുന്നത്. ആക്രി സാധനങ്ങൾ ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രി കച്ചവടക്കാരൻ പറയുന്നത്. ശരീരഭാഗങ്ങൾ ആണെന്ന് കണ്ടതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാൾ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *