ജീർണിച്ച വീട്ടിൽ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി; മരണം 2019ലെന്ന് നിഗമനം

Share the News

ജീർണിച്ച വീട്ടിനുള്ളിൽ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തി. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. റിട്ട. പി.ഡബ്ലു.ഡി എൻജിനീയർ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്.

എന്നാൽ, ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വർഷങ്ങളായിട്ടും അയൽക്കാർ പോലും അറിയാതിരുന്നത് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതായി തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രദേശവാസിയാണ് മറവ് ചെയ്യാത്ത നിലയിൽ ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തത്. നാലുപേരുടേത് ഒരേ മുറിയിലാണ് കണ്ടെത്തിയത്. സാധനങ്ങൾ വാങ്ങാൻ വല്ലപ്പോഴും ജഗന്നാഥ റെഡ്ഡി പുറത്തിറങ്ങുന്നതൊഴിച്ചാൽ മറ്റാരും വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് അയൽക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അയൽക്കാരുമായി ഇവർക്ക് ബന്ധവും ഉണ്ടായിരുന്നില്ല.

2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലുമെല്ലാം കണ്ടെത്തിയതോടെയാണ് മരണം നടന്നത് ആ വർഷമാണെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്.മരണകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് പറയുന്നത്. ജഗന്നാഥിന് ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങൾ ചിലവിടേണ്ടി വന്നിരുന്നു. ഇവരുടെ മറ്റൊരു മകനായ മഞ്ജുനാഥ് 2014ൽ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *