നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Share the News

ന്യൂഡൽഹി: നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹി രാം ലീല മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കൾ എല്ലാം തന്നെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബിജെപി രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. രേഖ ഗുപ്തക്ക് ഒപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പർവ്വേശ് വർമ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. വിജേന്ദ്ര ഗുപ്‌ത സ്പീക്കറായും ചുമതലയേൽക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്ന ചടങ്ങിൽ പങ്കെടുക്കും. ബിജെപി മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖകർ, സിനിമാ താരങ്ങൾ‍, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയവരും ചടങ്ങിന് എത്തും. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്ത എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ രേഖാ ഗുപ്‌ത ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ്.

Leave a Reply

Your email address will not be published. Required fields are marked *