ദുബായിൽ വെച്ച് നടന്ന താരലേലത്തിൽ ഒരു ടീമിന് പറ്റിയ അബദ്ധത്തിൽ കോളടിച്ചിരിക്കുകയാണ് 32കാരനായ ഛത്തീസ്ഗഡ് സ്വദേശിയായ താരം.ഛത്തീസ്ഗ്ഡ് സ്വദേശിയായ ശശാങ്ക് സിങ് എന്ന താരത്തെ 20 ലക്ഷം രൂപയായ അടിസ്ഥാന തുകയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കുകയായിരുന്നു.
ഓക്ഷ്ണറായ മല്ലിക സാഗർ താരത്തെ പഞ്ചാബ് സ്വന്തമാക്കിയെന്നറിയിച്ചുകൊണ്ട് ലേലചുറ്റിക അടിക്കുകയും ചെയ്തു. എന്നാൽ അതിന് ശേഷമാണ് പഞ്ചാബ് ടീമിന്റെ ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുന്നത്. തങ്ങൾ അബദ്ധത്തിലാണ് ശാശാങ്ക് സിങ്ങിനായി ലേലം വിളിച്ചത്, താരത്തെ തിരികെ എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.ഹാമർ താഴ്ത്തിയതിനാൽ അതിനു സാധിക്കില്ലെന്ന് മല്ലികസാഗർ അറിയിക്കുകയായിരുന്നു