അഭിഭാഷകയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ചു

Share the News

ഏറ്റുമാനൂര്‍: പേരൂര്‍
പള്ളിക്കുന്ന് പള്ളിക്കടവില്‍ അഭിഭാഷകയായ യുവതിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കി. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (34) മക്കളായ നേഹ(5) പൊന്നു(2) വയസ്സ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴിച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംബവം.പേരൂര്‍ കണ്ണമ്പുര കടവില്‍ ഒരു കുട്ടിയുടെ ഒഴുക്കില്‍ പെട്ടുവരുന്നത് കണ്ട നാട്ടുകാര്‍ കുട്ടിയെ വെള്ളത്തില്‍ നിന്ന് എടുക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഈ കുട്ടിയെ കാരിത്താസ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തിയത്. ഈ കുട്ടിയെയും ഹോസ്പിറ്റിലില്‍ എത്തിച്ചു. ഈ സമയത്താണ് ആറ്റിറമ്പില്‍ ആറുമാനൂര്‍ ഭാഗത്ത് ജിസ്‌മോളെ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ ജിസ്‌മോളുടെ സ്‌കൂട്ടര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഇതില്‍ പതി്ച്ചിരുന്ന സ്റ്റിക്കറില്‍ അഡ്വകേറ്റ് എന്ന് എഴുതിയിരുന്നു. ഇതില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.കാരിത്താസ് ആശുപത്രിയില്‍ വച്ച് തന്നെ 3 പേരൂടെയും മരണം സ്ഥിതീകരിച്ചു. തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഹൈക്കോടതിയിലും പിന്നീട് പാലാ കോടതിയിലും അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്ന ജിസ് മോള്‍ മുത്തോലി പഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്. അയര്‍കുന്നം പൊലീസ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നീറിക്കാട് എടിഎസ് ബസിന്റെ ഉടമയാണ് ജിമ്മി. കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമാതെന്നാണ് പൊലീസിന്റെ പ്രാഥമീക നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *