തമിഴ്‌നാട്ടിൽ രണ്ട് വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ തള്ളി; കുട്ടി ഗുരുതരാവസ്ഥയിൽ

Share the News

കരൂർ: തമിഴ്‌നാട്ടിൽ രണ്ട് വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ തള്ളി. കരൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കരൂരിലെ ഇഷ്ടികച്ചൂളയിലാണ് കുട്ടിയുടെ മാതാപിതാക്കൾ ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. വ്യാഴാഴ്ച രാവിലെ എഴുന്നേറ്റപ്പോൾ മകളെ സമീപത്ത് കാണത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു . വീടിന്റെ ടെറസിൽ പോയപ്പോൾ അവിടെ കുട്ടിയുടെ ഉടുപ്പ് കണ്ടു. തുടർന്ന് സമീപത്ത് പരിശോധന നടത്തിയപ്പോഴാണ് വാട്ടർ ടാങ്കിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്.
പ്രതിയായ പിതാവും കുട്ടിയെ തിരയാൻ അമ്മക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റം സമ്മതിച്ചത്.
കുഞ്ഞിനെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ ടാങ്കിലേക്കിട്ട് താഴെ വന്ന് കിടക്കുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു.പിതാവിനെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടി പീഡനത്തിനിരയായത്.

Leave a Reply

Your email address will not be published. Required fields are marked *