
കോഴിക്കോട് :ഇന്നോവ കാർ ഓടിക്കാൻ13 വയസ്സായ മകന് കൊടുക്കുകയും അത് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്ത പിതാവിനെതിരെ പോലീസ് കേസ് എടുത്തു. ചെക്യാട് വേവം സ്വദേശി തേർ ക്കണ്ടിയിൽ നൗഷാദ് (37)നെതിരെയാണ് പോലീസ് കേസ് എടുത്തത്.കഴിഞ്ഞ ഒക്ടോബർ 24 നായിരുന്നു സംഭവം. ഇന്നോവ ഓടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.പിന്നാലെ ഒട്ടേറെ പേർ വിമർശനവുമായി എത്തി.പോലീസിന്റെ ശുഭയാത്ര പോർട്ടലിൽ പരാതിയുമായി എത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും വണ്ടി കസ്റ്റെടിയിൽ എടുത്തതും. ഒരു മാസം മുൻപ് സ്കൂട്ടറിന്റെ പിന്നിൽ കുട്ടിയെ തിരിച്ചിരുത്തി യാത്ര ചെയ്തതിനു വണ്ടി കസ്റ്റഡിയിൽ എടുത്തിരുന്നു.