റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണിട്ട പ്രതി പിടിയിൽ: പ്രതി ലഹരിക്കടിമയെന്ന് പോലീസ്

Share the News

തൃശൂര്‍: തൃശ്ശൂരിൽ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണിട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരിയാണ് (38) പിടിയിലായത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പ്രതി മദ്യലഹരിയിലായിരുന്ന് റെയിൽവെ പോലീസ് പറയുന്നു. റെയിൽ റാഡ് മോഷ്ടിക്കാൻ ശ്രമത്തിനിടെയാണ് സംഭവം.

ഇയാൾ ലഹരിക്ക് അടിമയാണെന്നും റെയിൽവെ പൊലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഇയാള്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കറങ്ങിനടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂണ്‍ കയറ്റി വെച്ചത്. ഇന്ന് 4.45 ന് ഇതുവഴി കടന്നുപോയ ചരക്കു ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ചരക്കുട്രെയിനിന്‍റെ ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *