ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ. 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ട ഇന്ത്യയെ കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ടാണ് കൂടുതൽ പരുക്കില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 13ൽ നിൽക്കെ 5 റൺസെടുത്ത രോഹിത് പുറത്തായി. സ്‌കോർ 23 ൽ 17 റൺസെടുത്ത യശസ്വി ജയ്‌സ്വാളും ഒരു റൺസകലെ 2 റൺസെടുത്ത ശുഭ്മാൻ ഗില്ലും വീണതോടെ ഇന്ത്യ 3ന് 24 റൺസ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
ലഞ്ചിന് പിരിയുമ്പോൾ കോഹ്ലി 33 റൺസുമായും ശ്രേയസ് അയ്യർ 31 റൺസുമായും ക്രീസിലുണ്ട്. നന്ദ്രെ ബർഗറാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. റബാദ ഒരു വിക്കറ്റെടുത്തു.