സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2552 ആയി. രണ്ട് പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരിൽ 90 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ കൊവിഡ് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2799 ആണ്. ഈ മാസം 20 മരണമാണ് കൊവിഡ് ബാധിച്ച് ഉണ്ടായത്. ആറ് പേർക്ക് ജെ എൻ 1 സ്ഥിരീകരിച്ചിരുന്നുവെങ്കിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.