സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

Share the News

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ ഇന്നലെ 70 കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തെ ആക്ടീവ് കേസുകൾ 3420 ആണ്.

വിമാനത്താവളങ്ങളിൽ തൽകാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു.
 

Leave a Reply

Your email address will not be published. Required fields are marked *