നാലു കൊല്ലത്തെ ദിവ്യ പ്രണയം: ഒടുവിൽ കാമുകിയുടെ പ്രായം അറിഞ്ഞു ഞെട്ടിത്തരിച്ച് യുവാവ്.

Share the News

നാലുവർഷമായി പ്രണയിക്കുന്ന യുവതിക്ക് തന്നെക്കാൾ 20 വയസ്സ് കൂടുതലാണെന്ന് പെട്ടെന്നൊരു അവസരത്തിൽ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.

അങ്ങനെ ഒരു അനുഭവം റെഡിറ്റിൽ പങ്കു വച്ചിരിക്കുകയാണ് ഈ യുവാവ്.


നാലുവർഷമായി താൻ പ്രണയിച്ചു കൊണ്ടിരിക്കുന്ന യുവതിക്ക് 27 വയസ്സല്ല 48 വയസ്സാണ് പ്രായം എന്ന് യുവാവ് യാദൃശ്ചികമായി തിരിച്ചറിയുകയായിരുന്നു. സ്ഥിരമായി യുവതി യുവാവിനോട് താൻ 1998 ഏപ്രിലാണ് ജനിച്ചത് എന്ന് പറയുമായിരുന്നത്രേ. എന്നാൽ വളരെ വൈകിയാണ് അവൾ 1977 ൽ ജനിച്ചതാണെന്ന് മനസ്സിലാക്കുന്നത്.

യുവതിയുടെ ലാപ്ടോപ്പിൽ കണ്ട പാസ്പോർട്ടിൽ നിന്നാണ് യുവതിയുടെ പ്രായം യുവാവ് മനസ്സിലാക്കുന്നത്. അതിൽ അവർ ജനിച്ചത് 1977 ൽ ആണെന്നും യുവാവ് റെഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ ഉണ്ട്.



തന്നോടൊപ്പം ഉണ്ടായിരുന്ന സമയത്ത് ചെറിയ സംശയങ്ങളൊക്കെ തോന്നിയിരുന്നുവെങ്കിലും നാലുവർഷമായുള്ള ദൃഢബന്ധവും മുൻ പരിചയം ഇല്ലാത്തതിനാലും അതെല്ലാം അവഗണിക്കുകയായിരുന്നു യുവാവ്.

കാമുകിക്കപ്പോഴും അവരുടെ രൂപത്തോട് വളരെയധികം അഭിനിവേശം ഉണ്ടായിരുന്നു. യുവതിയുടെ സുഹൃത്തുക്കൾ എല്ലാം ആവട്ടെ 27 വയസ്സിനു മുകളിൽ പ്രായമുള്ളവരും. പാസ്പോർട്ട് അടക്കമുള്ള മറ്റ് ഇടികൾ കാണിക്കാൻ പറയുമ്പോൾ മറ്റെന്തെങ്കിലും ഒക്കെ പറഞ്ഞ് യുവതി ഒഴിഞ്ഞുമാറുമായിരുന്നു.

അതുപോലെ തങ്ങൾ പരിചയത്തിലും പ്രണയത്തിലും ആകുന്നതിനു മുൻപ് യുവതി നടത്തിയ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായിരുന്നു എന്നും യുവാവ് പറയുന്നുണ്ട്.


തന്റെ കഴിഞ്ഞകാലം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. തന്റെ മുത്തച്ഛനാണ് തന്നെ വളർത്തിയതെന്ന് യുവതി യുവാവിനോട് പറഞ്ഞു. അതിനാൽ തന്നെ താൻ കുടുംബത്തോടൊപ്പം താമസിച്ചിട്ടില്ല എന്നും കുടുംബത്തോടൊപ്പം ഉള്ള ചിത്രം ഇല്ലെന്നും യുവതി കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചു.

എന്തായാലും യുവാവിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി കമന്റുകളുമായി പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *