വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലയാളി ഉംറ തീർഥാടകെൻറ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. മലപ്പുറം മക്കരപ്പറമ്പ് കുറുവ മീനാർകുഴി മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് (49) എന്ന ബാപ്പുട്ടിയുടെ മൃതദേഹമാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബർ 18 നാണ് ഉംറ നിർവഹിക്കുന്നതിനായി കുഞ്ഞി മുഹമ്മദ് സൗദിയിൽ എത്തിയത്.
ഡിസംബർ 24 ന് മദീനയിൽ നിന്നു തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഈ മാസം 15നാണ് മരിച്ചത്. മക്കരപ്പറമ്പ് സർവീസ് ബാങ്ക് മുൻ ഡയറക്ടറും പൊതുമരാമത്ത് കോൺട്രാക്ടറുമായിരുന്നു. പിതാവ്: സൂപ്പി ഹാജി. മാതാവ്: പരേതയായ ഫാത്തിമ പരിയാരത്ത് (പാതിരമണ്ണ). ഭര്യ: ഖൈറുന്നീസ കുണ്ടുവായിൽ (പൊൻമള). മക്കൾ: സിൽസില, സൽമാൻ, മുനവ്വർ, മുഹമ്മദ്. സഹോദരങ്ങൾ: ആസ്യ, മൈമൂന, അബ്ദുറഹിമാൻ, ഖദീജ, ഷറഫുദ്ധീൻ, ഇബ്രാഹിം.