
കാക്കിനഡ: പടക്കങ്ങൾ നിറച്ച പാർസൽ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ സംഭവിച്ച സ്പോടനത്തിൽ 5 പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹൈദരാബാദിൽ നിന്നുള്ള പാർസൽ കെട്ടുകൾ ബാലാജി എക്‌സ്‌പോർട്‌സ് എന്ന സ്ഥാപനന്തത്തിൽ ഇറക്കുന്നതിനിടെ തൊഴിലാളികൾ പടക്കം അടങ്ങിയ പാർസൽ നിലത്ത് വെച്ച ഉടൻ തന്നെ ഉഗ്ര സ്ഫോടനം നടക്കുകയായിരുന്നു. സ്‌ഫോടനസമയത്ത് ആറ് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറയുന്നു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് റിപോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കാക്കിനഡ ജിജിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് രണ്ട് ചാക്ക് പടക്കങ്ങൾ പിടിച്ചെടുത്തു. പോലീസ് അന്വേഷണം നടന്നുവരികയാണ്.