കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്; സംസ്ഥാനത്തിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ ഒരുങ്ങി കേരളം

Share the News

കൊവിഡ് വ്യാപനം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. കൊവിഡ് കേസുകളിൽ വർധനവുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാണെന്നും കേരളം അറിയിക്കും.

സംസ്ഥാനത്ത് ചേർന്ന ഉന്നതയോഗത്തിന് പിന്നാലെ ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയിരുന്നു.ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദ്ദേശമുണ്ട് രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *