സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സ്ഥിരീകരിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇന്നലെയുണ്ടായ കേസുകൾ. 115 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. നിലവിൽ കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 2041 പേരാണ്. കർണാടകയിൽ ഒമ്പത് പേർക്കും ഗുജറാത്തിൽ മൂന്ന് പേർക്കും ഡൽഹിയിൽ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.