കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് നിർദേശം. പരിശോധന ഉറപ്പാക്കണം. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതകശ്രേണി പരിശോധനക്ക് അയക്കം. ഉത്സവകാലം മുന്നിൽ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
പുതുക്കിയ കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം. അതേസമയം രാജ്യത്തെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവിൽ കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദമായ ജെഎൻ 1 ആണ് കേരളത്തിൽ പടരുന്നത്. ഇന്നലെ 1്11 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.