ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺഗ്രസ് അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ…
Category: National
മോദി ഭരണത്തിന് പ്രശംസയുമായി ചൈനീസ് മാധ്യമം; ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയങ്ങളിൽ വളർച്ചയെന്ന് വിലയിരുത്തൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലെ ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയതന്ത്രങ്ങളിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് ചൈനീസ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍. ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസില്‍ ‘ഭാരത് നരേറ്റീവ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് മോദി ഭരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക…
ട്രെയിൻ യാത്രക്കിടെ യുവതിക്ക് മുന്നിൽ സ്വയംഭോഗം; യുവാവ് അറസ്റ്റിൽ
ട്രെയിൻ യാത്രക്കിടെ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂർണ എക്‌സ്പ്രസിൽ വെച്ചാണ് സംഭവം. 22കാരിയായ മലയാളി യുവതിയോടാണ് 42കാരൻ അപമര്യാദയായി പെരുമാറിയത്. കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകുകയായിരുന്ന മലയാളി യുവതിക്ക് മുന്നിൽ 42 കാരൻ ലൈംഗികാവയവം…
തെരഞ്ഞെടുപ്പിനു മുൻപ് പൗരത്വ നിയമം
ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് പൗരത്വ നിയമ ഭേദഗതിയുടെ (സിഎഎ) ചട്ടങ്ങൾ വിജ്ഞാപനം ചെയ്യും. കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്താൽ നിയമം പ്രാബല്യത്തിലാകുമെന്നും, അർഹതയുള്ളവർക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നും കേന്ദ്ര…
ഭാര്യയെ കഴുത്തറുത്ത് കൊന്നു, മകനെ വീട്ടിൽ പൂട്ടിയിട്ടു; യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഡിഎൽഎഫ് ഫേസ് 3യിൽ താമസിക്കുന്ന ഗൗൗരവ് ശർമയാണ് കൗശാംബി മെട്രോ സ്‌റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ഭാര്യ ലക്ഷ്മിയുടെ(23) കഴുത്തറുത്ത ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച്…
അദാനി ഹിൻഡൻബെർഗ് കേസിൽ സുപ്രീം കോടതി വിധി ഇന്ന്; കേന്ദ്രത്തിനും നിർണായകം
അദാനി ഹിൻഡൻബെർഗ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരക്കാണ് വിധി പ്രസ്താവം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചെന്ന ഹിൻഡൻബെർഗ്…
മണിപ്പൂരിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം; അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു
മണിപ്പൂരിലെ മോറെയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. ഇന്നലെ തൗബാലിലെ മെയ്തി മുസ്ലിം മേഖലയിലെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര മണിപ്പൂരിൽ…
പ്രാർഥനകളും രക്ഷാദൗത്യവും വിഫലം; ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി മരിച്ചു
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം. ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ 130 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ എയ്ഞ്ചൽ സാക്കറെ എന്ന കുട്ടിയെ എട്ട് മണിക്കൂറുകൾ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിൽ പുറത്തെടുത്ത…
മണിപ്പൂരിൽ വീണ്ടും സംഘർഷം: നാല് പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്; കർഫ്യു പ്രഖ്യാപിച്ചു
മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷം. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സംഘർഷ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഥൗബലിൽ നാല് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയുധധാരികളായ ഒരു സംഘം ആൾക്കൂട്ടത്തിന് നേർക്ക്…
രാഹുൽ ഗാന്ധി വെറും ഒരു പാർലമെന്റ് അംഗം മാത്രം, ഇത്രയധികം ഉയർത്തിക്കാട്ടേണ്ട: കോൺഗ്രസ് നേതാവ് ലക്ഷ്മൺ സിംഗ്
രാഹുൽ ഗാന്ധി ഒരു സാധാരണ പാർലമെന്റേറിയനാണെന്നും അദ്ദേഹത്തെ മാധ്യമങ്ങൾ ഇത്രയധികം ഉയർത്തിക്കാട്ടേണ്ടെന്നും പാർട്ടി നേതാവ് ലക്ഷ്മൺ സിംഗ്. കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗിന്റെ ഇളയ സഹോദരനാണ് ലക്ഷ്മൺ സിംഗ്. ശനിയാഴ്ച ഗുണ നഗരത്തിലെ കോൺഗ്രസ് ഓഫീസിൽ വച്ചാണ്…