നവകേരള സ്ത്രീ സദസിൽ ഐശ്വര്യ ലക്ഷ്മി; നടിയുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി…

സിനിമയിലെ ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. നടിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും പറഞ്ഞു. സിനിമയുടെ…

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു…

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.  കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബസിൽ നിന്ന് മണം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട…

ദിലീപിന് തിരിച്ചടി, നടിക്ക് ആശ്വാസം; ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഉത്തരവ്…

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയാണ് നടപടി. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്ന ആവശ്യവും…

7-ാം ക്ലാസുകാരന്‍റെ ആത്മഹത്യ, കുട്ടിയുടെ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്; പ്രതിഷേധവുമായി എസ്എഫ്ഐയും…

ആലപ്പുഴ കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച്…

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം, ഇടപാടുകൾ പരിശോധിക്കും; തുടർ നടപടികൾ ഉടൻ…

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനും സിഎംആർഎല്ലിനും എതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ. എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. 3 കമ്പനികളുടെയും ഇടപാടുകൾ വിശദമായി പരിശോധിക്കും.  കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ…

‘പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ, അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ’; പ്രകാശ് രാജ്…

പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍…

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു കീഴടങ്ങി…

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. …

അമ്മക്കിളികൾക്ക് കൂടൊരുക്കി കല്യാണി പ്രിയദർശൻ, അന്‍പതാം വീടിന്‍റെ താക്കോൽ കൈമാറി താരം; സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ച് കല്യാണി…

 എറണാകുളം ആലുവയിൽ പ്രവർത്തിച്ചു വരുന്ന അമ്മക്കിളിക്കൂട് ഭവന നിർമാണ പദ്ദതിയിലൂടെ ഏകദേശം 50 വീടുകൾ കൈമാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. എം എൽ എ അൻവർ സാദത്തിന്റെ മേൽനോട്ടത്തിലാണ് പരിപാടി ഭംഗിയായി പൂർത്തീകരിച്ചത്. തന്റെ മണ്ഡലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന…

ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ; സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും…

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.…

‘സുരേഷ് ​ഗോപി ആ അച്ഛനെ മറന്നില്ലല്ലോ’; ഭാഗ്യയുടെ വിവാഹത്തിലെ ഏറ്റവും മഹനീയ സാന്നിധ്യത്തെ കുറിച്ച് ടിനി ടോം…

മകൾ ഭാ​ഗ്യ പ്രതീക്ഷിച്ചതിലും അതിമനോഹരമായാണ് നടൻ സുരേഷ് ​ഗോപി വിവാഹം നടത്തിയത്. നാനാഭാ​ഗങ്ങളിൽ നിന്നായി സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ഒഴുകി എത്തിയത്. ഒരാളെപ്പോലും വിട്ടുപോകാതെ മകളുടെ കല്യാണത്തിന് എല്ലാവരേയും ഒരുപോലെ ക്ഷണിച്ച് ചേർത്ത് പിടിച്ചു സുരേഷ് ​ഗോപി. ഓടി നടന്ന്…