എറണാകുളം നോർത്ത് പറവൂരിൽ ചരക്കുലോറിയും മിനി പിക്കപ് വാനും കൂട്ടിയിടിച്ചു. തുരുത്തിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. പിക്കപ് വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഡ്രൈവറെ ഗുരുതര പരുക്കുകളോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.