നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റി. ലോഗോയിൽ നിന്ന് അശോക സ്തംഭം എടുത്തു കളഞ്ഞു. പകരം ഹിന്ദു ദേവനായ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തി. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നും ചേർത്തിട്ടുണ്ട്. ലോഗോയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നേരത്തെ കേന്ദ്ര സർക്കാർ ജി20 ഉച്ചകോടിയിലടക്കം ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്നും ഇന്ത്യ എന്ന പേര് മാറ്റിയിരിക്കുന്നത്.