മായനദി എന്ന റൊമാന്റിക് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വൻവിജയമായ ചിത്രത്തിലെ നായികയായ അപ്പുവായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ഐശ്വര്യ ലക്ഷ്മി ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.
പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കുന്ന ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അർച്ചന 31 നോട്ട് ഔട്ട്, എന്നിങ്ങനെ സ്ത്രീ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. കുമാരി എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു.
തമിഴ് ഇൻഡസ്ട്രിയിലെ ചരിത്ര സിനിമയായ പൊന്നിയിൻ സെൽവനിൽ താരം അഭിനയിച്ചു. ഐശ്വര്യ റായ്, തൃഷ, തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാർക്കൊപ്പമാണ് താരം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്. ഇപോഴിതാ കൂടുതൽ സന്തോഷകരമായ ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. 67.90 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച് റോവർ ഇവോക്കിനു കൊച്ചിയിലെ ഓൺ വില ഏകദേശം 86.64 ലക്ഷം രൂപയാണ്.
ഇന്റിവിജുവൽ രെജിസ്ട്രേഷന് 15 ലക്ഷത്തിലധികം രൂപ ചിലവ് വരുമ്പോൾ ഇൻഷുറൻസിന് 2.5 ലക്ഷത്തിൽ അധികം ചിലവ് വരും. റേഞ്ച് റോവർ ശ്രീണിയിലെ എൻട്രി ലെവൽ മോഡലാണ് ഇവോക്ക്. ട്രിബേക്ക ബ്ലൂ കളറിൽ അണിഞ്ഞൊരുങ്ങിയ എസ് യു വി യാണ് താരം സ്വന്തമാക്കിയത്. വാഹനങ്ങളോട് ഇഷ്ടം കൂടുതലുള്ള നായികയാണ് ഐശ്വര്യ. പുത്തൻ കാറിന്റെ കീ ഏറ്റുവാങ്ങുകയും വാഹനത്തിൽ ഇരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.